എന്തിനേ നീ ഇങ്ങനെ കാണിച്ചു?
ദിനംതോറും സുന്ദരിയാകുമാ ഭൂമിദേവിയെ
കാണാതെ കാണുന്നു ഞാൻ എന്ന്
ഉൾക്കണ്ണാൽ .................
ഇരുട്ടിൻ പ്രകാശത്തിൽ നീ
എൻ മനസ്സാം ചില്ലുകണ്ണാടിയിൽ
തൂവാലകൊണ്ട് മയക്കാ
നാവാത്ത സ്നേഹക്കണിക .
എല്ലാവരും നിന്നിലെ സൗന്ദര്യത്തെ
ചൂഴ്ന്നെടുക്കുമ്പോഴും
ചൂഴ്ന്നെടുക്കപ്പെട്ട സൗന്ദര്യമായ്
ഞാനും നിൻറെ സതീർത്ഥ്യൻ ആയി
എല്ലാവരും നിന്നെ ഇരുട്ടിലേക്ക്
തള്ളുകയാണല്ലേ ?
ഭൂമീദേവി ,എങ്ങുവരൂ ഞാനുമുണ്ട്
കൂട്ടിന് ,ഇരുട്ടിൽ തല്ലപ്പെട്ടവളായി .
ഞാനും തോറ്റു ,ദേവിയും തോറ്റു
ഒളിച്ചുകളിമാതിയാക്കിയിട്ടവൾ
ക്രോദയായി തലകുലുക്കി .
യാത്രയാകുന്നു ...........
തെറ്റുകളില്ലാത്ത ഒരു പുതു-
ലോകത്തേക്ക് .
വീണ്ടും കാണാം കാണാനാകാത്ത
ഒരിടത്തുവെച്ചു ...................!
.jpg)
.jpg)

.jpg)
No comments:
Post a Comment