Pages

Popular Posts

Tuesday, 20 August 2013


      എന്തിനേ നീ ഇങ്ങനെ കാണിച്ചു?                      

വിചിത്രമാമീ സുന്ദരദേശത്തെ ,
ദിനംതോറും  സുന്ദരിയാകുമാ ഭൂമിദേവിയെ 
കാണാതെ കാണുന്നു ഞാൻ എന്ന് 
ഉൾക്കണ്ണാൽ .................

ഇരുട്ടിൻ പ്രകാശത്തിൽ  നീ 
എൻ മനസ്സാം ചില്ലുകണ്ണാടിയിൽ 
തൂവാലകൊണ്ട്‌ മയക്കാ
നാവാത്ത   സ്നേഹക്കണിക .

എല്ലാവരും നിന്നിലെ സൗന്ദര്യത്തെ 
ചൂഴ്ന്നെടുക്കുമ്പോഴും 
ചൂഴ്ന്നെടുക്കപ്പെട്ട സൗന്ദര്യമായ് 
ഞാനും നിൻറെ സതീർത്ഥ്യൻ ആയി 

എല്ലാവരും നിന്നെ ഇരുട്ടിലേക്ക്
തള്ളുകയാണല്ലേ ?
ഭൂമീദേവി ,എങ്ങുവരൂ ഞാനുമുണ്ട് 
കൂട്ടിന് ,ഇരുട്ടിൽ തല്ലപ്പെട്ടവളായി .

ഞാനും തോറ്റു ,ദേവിയും തോറ്റു 
ഒളിച്ചുകളിമാതിയാക്കിയിട്ടവൾ 
ക്രോദയായി തലകുലുക്കി .
പാപിയാം മക്കളും ഞാനുമിതാ 
യാത്രയാകുന്നു ...........
തെറ്റുകളില്ലാത്ത ഒരു പുതു-
ലോകത്തേക്ക് .
വീണ്ടും കാണാം കാണാനാകാത്ത 
ഒരിടത്തുവെച്ചു ...................!
 

life in dark


                                                                  ജീവിതപ്പോരുൾ 

വെളിച്ചമാണെൻ  ശത്രു 
നൊമ്പരമാണെൻ ജീവിതപ്പോരുൾ 
കാണാമറയതിരുന്നെന്നെ 
വാരിപ്പുണരും മനസ്സിന് പര്യാ-
യമേ ,എന്തിനെന്നെ കൂരിരുട്ടിൻ 
തെരുവിലേക്ക് തള്ളിവിട്ടു ?
"നക്ഷത്രമായ് ഉയർതെഴുന്നെൽക്കും 
ആത്മാക്കൾ "എന്ന 
മുത്തശ്ശിക്കഥ വിശ്വസിച്ചു ഞാൻ 
എല്ലാം വെറുമൊരു നുണക്കഥ മാത്രം !

അന്തകാരത്തിൽ പൊതിഞ്ഞ 
എൻ ജീവൻ എന്തിനായ് 
അവശേഷിക്കുന്നുവോ ?
തികച്ചും അജ്ഞാതപ്രതം !

kanikkonna


                                           ക ണി ക്കൊ ന്ന 




മ ഞ്ഞ പ്പ ട്ട നി ഞ്ഞു നി ൽ ക്കും
  പ്ര കൃ തി  തൻ   സൗ ന്ദ ര്യമേ ,
പ്രകൃതി  തൻ സൗന്ദര്യ മോന്നായ്
നിൻ  കാൽക്കൽ  അ ർ പ്പിച്ചുവോ ?
ദൈവത്തിൻ മഹത്വവും ശക്തിയും
വരദാനമായി  നിനക്ക്‌ ലഭിചുവോ ?
എന്നുമെന്നുമെന്നുമെന്റെ കരങ്ങളിൽ ....
നീ  സ്വർണ വന പുഷ്പമായി
ഉണർന്നിരിക്കും ...
എന്നുമെന്നുമെന്നും നീ ഉണർന്നിരുന്നാൽ
എൻ മനസ്സിൻ മുറിപ്പാടുകൾ മാഞ്ഞിടുമേ ....

amma


                                                                       അമ്മ 

സ്നേഹത്തിൻ ആഴക്കടലിൽ
മുങ്ങികുളിച്ച് പ്രഭാതം
എന്നിലെത്തിക്കുമാ
സൗഭാഗ്യമാണമ്മ .
എൻ  കളിതോഴിയാമമ്മ ,
എന്നെ നെർവഴിയിലൂടാനയിക്കും .
എൻ  പാത അമ്മയിലൂടെ
ഞാൻ കാണുന്നു .
സൂര്യപ്രകാശം പടരുന്ന
പോൽ അമ്മ തൻ  സ്നേഹം
എന്നിലെത്തുന്നു .
ആ ദു:ഖമോ വേരിട്ടീടുമെന്നിൽ
എന്നിഷ്ട്ടമെല്ലാം തിരിച്ചറിഞ്ഞ്യീടുമാ
അമ്മ തൻ കണ്ണിൽ വേറിട്ടോരാനന്ദം ...!